Commons:Picture of the Year/2012/Eligibility/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
  Picture of the Year 2012
   The Seventh Annual Wikimedia Commons POTY Contest
Thanks for your participation! The 2012 winners have been announced!


താങ്കൾക്ക് വോട്ട് ചെയ്യാനർഹതയുണ്ടോ?

ഇവിടെ ഞെക്കി ഇപ്പോൾ തന്നെ അറിയുക

വോട്ടവകാശ യോഗ്യത

  1. ഉപയോക്താക്കൾക്ക്, ഏതെങ്കിലും വിക്കിമീഡിയ പദ്ധതിയിൽ, ചൊവ്വ, 1 ജനു. 2013 00:00:00 +0000 [യു.റ്റി.സി.]-യ്ക്കു മുമ്പ് എടുത്ത ഒരു അംഗത്വമുണ്ടായിരിക്കേണ്ടതാണ്.
  2. ഈ ഉപയോക്തൃ അംഗത്വത്തിന് ഒരൊറ്റ വിക്കിമീഡിയ പദ്ധതിയിലായി ചൊവ്വ, 1 ജനു. 2013 00:00:00 +0000 [യു.റ്റി.സി.]-യ്ക്കു മുമ്പേ 75 തിരുത്തലുകൾ ഉണ്ടായിരിക്കേണ്ടതാണ്. വാർഷികചിത്രം 2012 മത്സരത്തിന്റെ യോഗ്യതാപരിശോധനോപകരണം ഉപയോഗിച്ച് താങ്കളുടെ യോഗ്യത പരിശോധിക്കുക.
  3. മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകളുള്ള ഉപയോക്താക്കൾക്ക് കോമൺസിലോ മറ്റേതെങ്കിലും ഏകീകൃത ലോഗിൻ സജ്ജമാക്കിയിട്ടുള്ള വിക്കിമീഡിയ പദ്ധതിയിലോ വോട്ട് ചെയ്യാവുന്നതാണ് (മറ്റു പദ്ധതികളിൽ ചെയ്യുമ്പോൾ, അംഗത്വം കോമൺസിലെ അംഗത്വവുമായി സംയോജിപ്പിച്ചിരിക്കണം)
കുറിപ്പുകൾ
  • താങ്കൾക്ക് അർഹതയുള്ള ഒന്നിലധികം അംഗത്വങ്ങളുണ്ടെങ്കിൽ, അവയിൽ ഒന്നുപയോഗിച്ചു മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധു ആയിരിക്കും.
  • യോഗ്യതയില്ലാത്ത ഉപയോക്താക്കളിൽ/അംഗത്വങ്ങളിൽ നിന്നുള്ള വോട്ടുകളും, ഒന്നിലധികം വോട്ടുകളും നയത്തിനു വിരുദ്ധവും അസാധുവയും ആയിരിക്കും.
  • ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2012 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.

എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?

നടപ്പിലുള്ള ഘട്ടത്തിന്റെ ചിത്രശാല പരിശോധിക്കുക, ഓരോ വർഗ്ഗത്തിലേയും എല്ലാ ചിത്രങ്ങളും പരിശോധിക്കാൻ ആവശ്യത്തിനു സമയമെടുക്കുക, വോട്ട് ചെയ്യാനായി ചിത്രത്തിന്റെ താഴെയുള്ള "വോട്ട് ചെയ്യുക" ബട്ടണിൽ അമർത്തുക.

വോട്ട് സ്വയം സേവ് ആകുന്നതാണ്. താങ്കൾക്കിത് താങ്കളുടെ സംഭാവനകളിൽ നോക്കി ഉറപ്പിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ, ദയവായി പതിവുചോദ്യങ്ങൾ പരിശോധിക്കുകയോ അവ അറിയിക്കുകയോ ചെയ്യാവുന്നതാണ്.
ഈ താളിൽ, പുതിയൊരു വരിയിൽ # [[User:{{subst:REVISIONUSER}}|]] എന്ന രൂപത്തിൽ മുമ്പേയുള്ള വോട്ടിനു താഴെയായി വോട്ട് ചേർക്കപ്പെടുന്നതാണ്.

വോട്ടെടുപ്പ് നിയമങ്ങൾ

ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ
യോഗ്യതയുള്ള ഉപയോക്താക്കൾക്ക് അവർ പിന്തുണ നൽകാനാഗ്രഹിക്കുന്ന ഒന്നിലധികം ചിത്രങ്ങൾക്ക് വോട്ട് ചെയ്യാവുന്നതാണ്.
ഒരു ചിത്രത്തിന് ഒരു വോട്ട് വീതമേ ചെയ്യാൻ പാടുള്ളു; ഒന്നിലധികം വോട്ട് ഇട്ടാൽ അവ നീക്കം ചെയ്യപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നതാണ്.


അവസാന ഘട്ടം - ഒരൊറ്റ വോട്ട്
യോഗ്യതയുള്ള ഓരോ ഉപയോക്താക്കൾക്കും അന്തിമഘട്ടത്തിലെത്തിയ ചിത്രങ്ങളിൽ ഒരെണ്ണത്തിനു മാത്രമേ വോട്ട് ചെയ്യാനാവൂ.
ഒരു വോട്ടർ ഒന്നിലധികം വോട്ടുകൾ ചെയ്യാനിടയായാൽ ഏറ്റവും പുതിയ (ഒടുവിൽ ചെയ്ത) വോട്ട് മാത്രമേ കണക്കാക്കുകയുള്ളു.