File:Puthiya bagavathy 02.jpg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(6,000 × 4,000 pixels, file size: 21.45 MB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary[edit]

Description
English: “സദാ സ്വയം കത്തിയെരിയുന്നുണ്ടെങ്കിലും എന്നും പുതിയവളായി വന്നു അനുഗ്രഹിച്ചു പോന്നിട്ടില്ലേ, മേലിലും അങ്ങനെ തന്നെ ചെയ്യുന്നുണ്ട്..”

രോഗങ്ങൾ ദേവകോപമാണെന്ന് സങ്കൽപ്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യക്കോലങ്ങളിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം.

ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ് ചിറുമ്പമാർ. പൊൻ ചിലമ്പും തേരും നൽകി ഭഗവതിയെ കീഴ് ലോകത്തേക്കയക്കുന്നു. ശ്രീ മഹാദേവന്‍ ചീറുമ്പ ഭഗവതിയെ സൃഷ്ടിച്ചത് ദേവലോകത്തും മാനുഷലോകത്തും സുഖവും സന്തോഷവും നന്മയും നൽകണമെന്ന ആജ്ഞയോടെ ആയിരുന്നു. എങ്കിലും ദേവി മഹാദേവനു വസൂരിക്കുരിപ്പ് നൽകുകയാണ് ചെയ്തത്. മാനുഷ ലോകത്തിൽ എത്തിയ അവൾ അവിടെയും വസൂരി പടർത്തി. അവിടുത്തെ സന്തുലനം തകിടം മറിയാൻ ഇത് കാരണമായി. പൂജാ വിധികള്‍ മാറ്റി മറിഞ്ഞു. ഈ സമയത്ത് മേൽ ലോകത്ത് മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചിരുന്നു. ദേവകുലത്തിനും പട്ടരികുലത്തിനും വസൂരി പിടിപെട്ടു. പൊറുതിമുട്ടിയ ദേവകള്‍ മഹാദേവന്റെ അടുക്കല്‍ ചെന്ന് പരാതി പറഞ്ഞു. പരിഹാരാർത്ഥം ശ്രീ മഹാദേവൻ ഒരു യാഗം നടത്താൻ തീരുമാനിച്ചു. അതിന്റെ ചുമതല മൂത്ത പട്ടേരിക്ക് നൽകി. മൂത്ത പട്ടേരി വലിയൊരു അഗ്നികുണ്ഡം സൃഷ്ടിച്ച് നാൽപത്‌ ദിവസം യാഗം നടത്തി. നാല്പതിയൊന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നും “പുതിയൊരു പൊന്മകൾ” പൊടിച്ചുയർന്നു. അതാണ് പുതിയ ഭഗവതി. “തന്നെ തേറ്റിച്ചമച്ചതെന്തിനാണ്” എന്ന് ഭഗവതി ശ്രീമഹാദേവൻ തിരുവടി നല്ലച്ചനോട് ചോദിച്ചു. “നീ ദേവ ലോകത്തിലെയും മാനുഷ ലോകത്തിലെയും വസൂരി രോഗം തടവി ഒഴിവാക്കണം” ഭഗവാന്‍ പറഞ്ഞു. അതിനായി തന്റെ ദാഹം ആദ്യം തീർത്തുകൊടുക്കണമെന്ന് ഭഗവതി അപേക്ഷിക്കുന്നു. പരമ ശിവൻ ഭഗവതിക്ക് കോഴിയും കുരുതിയും കൊടുത്ത് ഭഗവതിയുടെ ദാഹം തീർക്കുന്നു. മനസ്സ് നിറഞ്ഞ ഭഗവതി ശ്രീമഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും മാറിടത്തിലെ വസൂരിയും തടവിനീക്കി. പിന്നീട് ദേവകളുടെയും വസൂരി രോഗം ദേവി തടവി ഒഴിവാക്കി. .ഭൂമിയിൽ ചിറുമ്പമാർ വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകൾ കൂടി കീഴ് ലോകത്തേക്ക് പോകണമെന്ന് മഹാദേവൻ കൽപ്പിച്ചു. മഹാദേവന്‍ നൽകിയ വാളും ചിലമ്പും കനക പൊടിയും കയ്യേറ്റു മാനുഷ ലോകത്തേക്ക് യാത്ര തിരിച്ചു. സഹായത്തിനായി ആറ് ആണ്‍ മക്കളെയും കൂടെ അയച്ചു. പുതിയ ഭഗവതി ഭൂമിയിൽ വസൂരി പിടിപ്പെട്ടവരുടെ രോഗം തടവി മാറ്റി രക്ഷിക്കുകയും ചെയ്തു.. ഭൂമിയിൽ പലയിടങ്ങളിലായി യാത്ര ചെയ്ത ദേവി കാർത്ത്യ വീരൻ എന്ന അസുരനുമായി യുദ്ധത്തിലേർപ്പെട്ടു. അതിൽ ആറ് ആണ്‍ മക്കളും കൊല്ലപ്പെട്ടു. കോപം പൂണ്ട ഭഗവതി അസുരനെ കൊന്ന് അഗ്നിയിലിട്ടു ചുട്ടുകരിച്ചു. കോപം ശമിക്കാതെ വിൽവാപുരം കോട്ടയും തീയിട്ടു നശിപ്പിച്ചു. സഹോദരന്മാർ കൂടെ ഇല്ലാതെ തനിയെ വിൽവാപുരം കോട്ടയിൽ താമസിക്കുകയില്ലെന്നു തീരുമാനിച്ചു. അവിടം വിട്ടിറങ്ങി. ഒരു പ്രതികാര ദേവതയായി തെക്കോട്ടെക്ക് യാത്ര തിരിച്ചു. വഴിയിൽ കണ്ട സർവതും ഭഗവതിയുടെ കോപാഗ്നിക്കിരയായി. സഞ്ചാര പാതയിൽ സഹോദരീ സ്ഥാനീയയായ ചീറുമ്പയെ കണ്ടു. ആദ്യം കോപം പൂണ്ടു എങ്കിലും പിന്നീട് അത് സഹോദരി ആണെന്ന് ബോധ്യമായി. കുറേ സഞ്ചരിച്ച ഭഗവതി പിന്നീട് തെക്ക് നിന്നും വടക്കോട്ടേക്ക് യാത്ര ചെയ്തു. മാതോത്ത് വീരാർക്കാളി അമ്മയുടെ സമീപം എത്തി. ആളുകളെ നശിപ്പിച്ചാണ് വരുന്നതെന്ന് മനസ്സിലാക്കിയ വീരാർക്കാളി തിരുനട കൊട്ടിയടച്ചു. സങ്കടവും ദേഷ്യവും തോന്നിയ ഭഗവതി തന്റെ പ്രഭാവത്താൽ നട്ടുച്ചയെ സന്ധ്യാസമയം ആക്കി മാറ്റി. ഇത് കണ്ട വീരാർക്കാളിക്ക് വന്നത് മഹാദേവന്റെ പൊന്മകൾ ആണെന്ന് മനസ്സിലായി. തിരുനട തുറന്നു ഭഗവതിയെ വരവേറ്റു. തന്റെ വലതു ഭാഗത്ത്‌ സ്ഥാനവും നൽകി. അവിടെ നിന്നും യാത്ര ആരംഭിച്ച ഭഗവതി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടില്‍ എത്തിച്ചേർന്നു. വന്നത് സാധാരണക്കാരി അല്ലെന്നു മനസ്സിലാക്കിയ മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും,സ്ഥാനവും നൽകി ആദരിച്ചു. അവിടുത്തെ കോലത്തിരി രാജാവിന് ഭഗവതി സ്വപ്ന ദർശനം നൽകുകയും അനുഗ്രഹം നൽകുകയും ചെയ്തു. സ്വപ്നത്തിൽ ദേവി അരുൾ ചെയ്ത പ്രകാരം രാജാവ് ഭഗവതിയെ കോലസ്വരൂപത്തില്‍ കെട്ടിയാടിച്ചു. സംപ്രീതയായ ദേവി നാടിന്റെ അറുതിയും വറുതിയും നീക്കി കാത്തു രക്ഷിച്ചു….

– by Vineesh Narikode

Puthiya Bhagavathi was originated from Homa Kundam (Fire). Lord Shiva was a happy living in the heaven with his two daughters. They were born from the third divine eye of Shiva. Suddenly fatal disease spread out there and most of the members were fallen ill. Then Lord Shiva decided to send his daughters to the earth and ordered his courtiers to conduct a kind of ritual called “homam” to eradicate the all evils. It is believed that the ‘Goddess’ Bhagavathy emerged from the fire ember and everyone narrated the situation prevailing there and the condition of the people and the purpose of eradicating the diseases. They offered fresh hen’s blood to Bhagavthy to quench her thirst and as a miracle all evils and the chronic diseases disappeared from the destiny. It was described that further she came to earth in Kolathnadu and blessed the people for a healthy peaceful life. To commemorate the divine power of the deity the then Chieftain of Kalathnadu ‘Chirakkal Raja’ ordered to perform this Theyyam.

പുതിയ ഭഗവതി:

തീയരുടെയും നായരുടെയും ആരാധ്യ ദേവതയാണ് “പുതിയോതി” എന്ന പുതിയ ഭഗവതിയെന്ന “പുതിയോത്ര”. ഹോമകുണ്ടത്തില്‍ പൊടിച്ചു വന്ന ഈ ദേവത മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. അങ്ങിനെ കടലരികെകൂടി വന്നു വസൂരി വാരി വിതച്ച ശ്രീ കുറുമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ദേവിയാണത്രേ. ശ്രീ മഹാദേവന്റെ പൊന്മകളായി പിറന്ന പുതിയ ഭഗവതിക്ക് രോഗ നിവാരണ ദേവത എന്ന പദവിയും പ്രാധാന്യവും ഉണ്ട്.

തന്റെ ആറു സഹോദരന്‍മാരെ വധിച്ച കാര്‍ത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാന്‍ പോയ ബ്രാഹ്മണനെ പാടാര്‍കുളങ്ങരയില്‍ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിട്ടു കരിച്ച ദേവി തുളുനാട് മുതല്‍ കോലത്ത് നാട് വരെ പീഠങ്ങള്‍ നേടി സര്‍വരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദേവതയായും ഗ്രാമത്തിനു മുഴുവന്‍ അമ്മ ദേവതയായും അനേകം ഭഗവതിമാര്‍ ഉണ്ട് അതിലൊന്നാണ് പുതിയ ഭഗവതി. മറ്റ് ഭഗവതിമാര്‍ മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കക്കറ ഭഗവതി, കൊങ്ങിണിച്ചാല്‍ ഭഗവതി, തോട്ടുങ്ങര ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ പേരുകളില്‍ ഇവര്‍ ധര്‍മ്മദൈവങ്ങളായി പരിലസിക്കുകയാണ്.

അതത് ഗ്രാമത്തിന്റെ ഊര് ഭരണം നടത്തുന്ന ഭഗവതികളായി ഗ്രാമപ്പേര് ചേര്‍ത്തും ഭഗവതിമാരുണ്ട്. അവര്‍ ഇവരാണ്: നരമ്പില്‍ ഭഗവതി, ചെക്കിപ്പാറ ഭഗവതി, പഴച്ചിയില്‍ ഭഗവതി, പയറ്റിയാല്‍ ഭഗവതി, പാടാര്‍കുളം ഭഗവതി, കക്കറ ഭഗവതി, ചട്ടിയൂര്‍ ഭഗവതി, ഒയോളത്തു ഭഗവതി, പടോളി ഭഗവതി, കമ്മാടത്ത് ഭഗവതി, നീലങ്കൈ ഭഗവതി, പുറമഞ്ചേരി ഭഗവതി, ചെക്കിചേരി ഭഗവതി, പാറോല്‍ ഭഗവതി, കാട്ടുചെറ ഭഗവതി, ചെറളത്ത് ഭഗവതി എന്നിങ്ങനെ അമ്പതിലേറെ ഗ്രാമ ഭഗവതിമാര്‍ ഉണ്ടത്രേ!.

ഒടയില്‍ നാല് കൂറ്റന്‍ കെട്ടു പന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ട മുടിയിലും നിറയെ കോല്‍ത്തിരികള്‍ കാണാം. അത് കൊണ്ട് തന്നെ ഈ ഭഗവതിയെ തീ തെയ്യങ്ങളുടെ ഗണത്തിലും പെടുത്താവുന്നതാണ്.

ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണു ചീറുമ്പമാര്‍. രണ്ടു മക്കളും പരമേശ്വരന് വസൂരിക്കുരിപ്പ് നല്‍കി. അതോടൊപ്പം ദേവകുലത്തിനും പട്ടേരി കുലത്തിനും ഇവര്‍ വസൂരി നല്‍കി. ഇനി ആ മക്കളെ മേല്‍ ലോകത്ത് നിര്ത്താനാകില്ല എന്ന സ്ഥിതി വന്നപ്പോള്‍ അവര്‍ക്ക് പൊന്‍ ചിലമ്പും തേരും നല്‍കി അവരെ കീഴ്ലോകത്തേക്ക് അയക്കുകയാണ് പരമേശ്വരന്‍. കുരിപ്പ് വര്‍ദ്ധിച്ച പരമേശ്വരന്‍ പരിഹാരത്തിനായി 40 ദിവസം നീണ്ടു നിന്ന ഹോമം കഴിച്ചു. ഹോമ കുണ്ഡത്തില്‍ നിന്ന് (അഗ്നികുണ്ടം) പൊട്ടിത്തെറിച്ച് ഒരു പൊന്മകള്‍ പൊടിച്ചുയര്‍ന്നു. അതാണ്‌ “പുതിയ ഭഗവതി”യെന്ന പോതി. തന്നെ ഈവ്വിധം തേറ്റി ചമച്ചത് എന്തിനാണെന്ന് പുതിയ ഭഗവതി പരമേശ്വരനോട് ചോദിച്ചപ്പോള്‍ തന്റെ കുരിപ്പും, വസൂരിയും തടവിപ്പിടിച്ചു മാറ്റുന്നതിനാണ് എന്നായിരുന്നു ഉത്തരം. അതിനാണെങ്കില്‍ ആദ്യം എന്റെ ദാഹം തീര്‍ത്ത് തരണമെന്നായി പുതിയ ഭഗവതി.

അങ്ങിനെ കോഴിയും കുരുതിയും കൊടുത്ത് ദേവിയുടെ ദാഹം തീര്‍ക്കുന്നു. അപ്പോള്‍ ദേവി ശ്രീ മഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും, മാറിടത്തിലെ വസൂരിയും നീക്കി. തുടര്‍ന്ന്‍ ഭൂമിയില്‍ ചീറുമ്പമാര്‍ വസൂരി വാരി വിതറിയതിനാല്‍ അതില്ലാതാക്കാന്‍ വേണ്ടി ദേവിയോട് ഭൂമിയിലേക്ക് പോകാന്‍ പരമേശ്വരന്‍ അപേക്ഷിക്കുകയും അത് പ്രകാരം വാളും ചിലമ്പും, കനകപൊടിയും കയ്യേറ്റു കൊണ്ട് ദേവി ഭൂമിയില്‍ ചെന്ന് വസൂരി രോഗം പിടിപ്പെട്ടവരുടെ രോഗം ഇല്ലാതാക്കി അവരെ രക്ഷിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനിടെ ദേവിയുടെ സഹായത്തിനായി പരമേശ്വരന്‍ അയച്ച ആറു ആങ്ങിളമാരെയും ദേവിയെ മോഹിച്ചു തനിക്ക് സ്വന്തമാക്കാന്‍ വേണ്ടി വന്ന കാര്‍ത്ത വീര്യാസുരന്‍ യുദ്ധത്തില്‍ വധിച്ചു കളഞ്ഞു. ക്രുദ്ധയായ ദേവി അസുരനെ കൊന്നു തീയിലിട്ട് ചുട്ടുകരിച്ച് അതിന്റെ കരി കൊണ്ട് തിലകം തൊട്ടു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോള്‍ വില്വാപുരം കോട്ട തീയിടുകയും ചെയ്തു. അവിടുന്ന്‍ (തെക്ക് നിന്ന്) വടക്കൊട്ടെക്ക് യാത്ര തിരിച്ച ദേവി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടില്‍ എത്തി. മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും സ്ഥാനവും നല്‍കി. പിന്നീട് കോലത്തിരി മന്നന് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‍ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തില്‍ കെട്ടിയാടിക്കുകയും ചെയ്തു.

“തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേല്‍ ഗൃഹത്തിനും ഗുണം വരണേ.. ഗുണം വരണം” ഇങ്ങിനെയാണ്‌ പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുന്നത്.

മറ്റൊരൈതിഹ്യം: പുതിയോതി ഒരു സുന്ദരിയായ അടിയാള പെണ്‍കൊടി ആയിരുന്നു. അവളെ നാട്ടു പ്രമാണി നോട്ടമിട്ടു. അയാളുടെ ഇംഗിതത്തിനു വഴങ്ങാതായപ്പോള്‍ പ്രമാണി അവളെ വ്യഭിചാരക്കുറ്റത്തിന് കള്ള വിചാരണ നടത്തി അറുത്ത് കിണറ്റില്‍ തള്ളി. അന്ന് രാത്രി തന്നെ അവളുടെ പ്രേത്രം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ചെയ്ത കുറ്റത്തിനു പരിഹാരമായി പ്രമാണിയോട് ഭഗവതിയുടെ തെയ്യം കെട്ടിയാടിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന്‍ പ്രേതം പറഞ്ഞുവെന്നും അങ്ങിനെയാണ് വര്‍ഷം വര്ഷം തെയ്യം കെട്ടിയാടിക്കുന്നതെന്നും പറയപ്പെടുന്നു.

നാട്ടു പര ദേവതയായ (ഗ്രാമ ദേവതയായ) പുതിയ ഭഗവതിയെ ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്ത് നാട്ടില്‍ ഉണ്ടാകില്ല. അഗ്നി ദേവതയായ ഈ ദേവിയുടെ തിരുമൊഴി തന്നെ നോക്കുക “എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാന്‍ എന്നും പുതിയവളാണ്”.

കണ്ണൂരിലെ താളിക്കാവ്, കവിനിശ്ശേരി കൂവപ്രത്ത് കാവ്, മൊറാഴ കൂറുമ്പ കാവ് തുടങ്ങിയവ പുതിയ ഭഗവതിയെ കെട്ടിയാടുന്ന പ്രശസ്ത കാവുകളാണ്.
Date
Source Own work
Author Lightframer007

Licensing[edit]

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current13:13, 10 February 2023Thumbnail for version as of 13:13, 10 February 20236,000 × 4,000 (21.45 MB)Lightframer007 (talk | contribs)Uploaded own work with UploadWizard

There are no pages that use this file.

Metadata